Saturday, July 23, 2011

സോഡക്ക് ആരാണ് വിലകൂട്ടിയത് ?


നാടകാചാര്യനും കെ പി എ സി യുടെ സ്ഥാപകനുമായ തോപ്പിൽഭാസിയുടെ നാട്ടിൽ നടന്ന സംഭവം......
                                അമ്പലത്തിൽ പത്ത് ദിവസത്തെ ഉത്സവം പ്രമാണിചു നാടകവും ഗാനമേളയും ബാലയും ഉണ്ടായിരുന്നു.അങ്ങനെ ഒരു ദിവസത്തെ ഉത്സവത്തിന് ഞാനും കൂട്ടുകാരും കൂടി നാടകമാണെന്ന് വിചാരിച്ച് പോകാൻ തയ്യാറായി .എല്ലാവരും ഒരിടത്ത് ഒത്ത്കൂടി പോകാനാണ് തീരുമാനിച്ചത് .അങ്ങനെ കൂട്ടത്തിൽ വരുന്ന ഒരാളെ കണ്ടില്ല. വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ പുള്ളി സിനിമ കാണുകയാണ് .അങ്ങനെ വല്ല വിധേയനേയും വഴക്ക് പറഞ്ഞ് ഒരുക്കിയിറങ്ങിയപ്പോൾ അച്ചനോട് അനുവാദം ചോദിച്ചില്ല. അവന് അച്ചനോട് പേടിയും ബഹുമാനവുമൊക്കെയാണ്. അങ്ങനെ അവൻ തലചൊറിഞ്ഞ്കൊണ്ട് അച്ചന്റെ മുന്നിൽ ചെന്ന് “അച്ചാ” എന്ന് പറഞ്ഞൊരു വിളി. അച്ചൻ ഞെട്ടിപ്പോയി. “ ഞാൻ ഇവരോടൊപ്പം” ഇത്രയെ അവന്റെ നാവിൽ നിന്നും വരുന്നുള്ളു. ഞങ്ങളെ കണ്ടപ്പോൾ അച്ചനു മനസ്സിലായി നാടകം കാണാൻ പോകാനാണെന്ന് . “ എത്രനേരം കൊണ്ട് അവർ ഇവിടെ വന്ന് നിൽക്കുകയാണ്” എന്ന് വഴക്ക് പറഞ്ഞ് കൊണ്ട് പോയിട്ട് വരാൻ പറഞ്ഞു. അങ്ങനെ അവനെ കളിയാക്കി കൊണ്ട് ഉത്സവസ്ഥലത്ത് ചെന്നു.
                    പക്ഷെ, അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് ബാലെ ആണെന്ന്. ആർക്കും കാണാൻ ഒരു താല്പര്യവും തോന്നിയില്ല. എല്ലാവരും മാറി അവിടവിടെയൊക്കെയായിട്ട് നിന്നു. ഞാൻ ഒരു മുറുക്കനൊക്കെ മുറുക്കി കൈലിയും കുത്തിമടക്കി മാറി ഒരു സ്ഥലത്ത് ഇരുന്നു. അപ്പോൾ ഒരു പ്രശ്നം പാക്ക് കയറി ചൊരുക്കി. തല വല്ലാതെ ആയി. അങ്ങനെ അവരെയും വിളിച്ച് ഞാൻ തിരിച്ച് വരാൻ തുടങ്ങി. അപ്പോൾ ഒരാൾക്ക് വെള്ളം കുടിക്കണം. ഒരു കടയിലേക്ക് ചെന്നു. ബാലെ കേട്ട് അതിൽ മുഴുകി ഇരിക്കുന്ന ഒരു അപ്പൂപ്പന്റെ കടയായിരുന്നു.അവിടെ സോഡായെ ഉണ്ടായിരുന്നുള്ളു. അന്ന് 1.50 രൂപ വിലയുള്ള ഒരു സോഡക്ക് അയാൾ രണ്ട് രൂപ വെച്ച് തരണമെന്ന് പറഞ്ഞു. ഞാൻ അവിടെ നിന്ന് കൊണ്ട് പറഞ്ഞു. “സോഡക്ക് ഈ പാതിരാത്രി ആരാണ് വിലകൂട്ടിയത്” അയാൾ പറഞ്ഞു നിങ്ങൾക്കാർക്കും സോഡ തരുത്തില്ല. ഞാൻ ചോദിച്ചു അതെന്ത് ന്യായം. സോഡവെച്ചിട്ട് തരാത്തത് ? നിനക്കൊന്നും തരുത്തില്ല എന്നും പറഞ്ഞ് കൊണ്ട് അയാൾ പിച്ചാത്തിയുമായി ഞങ്ങളുടെ പിറകെ വന്നു. ഞങ്ങൾ ജീവനും കൊണ്ട് ഓടി. കുറച്ച് ദൂരം ചെന്നപ്പോൾ സോഡയുണ്ടായിരുന്നു. അതും മേടിച്ച് ഒറ്റവലിക്ക് കുടിച്ച് റോഡിന്റെ ഒരു സ്ഥലത്ത് ഇരുന്നപ്പോൾ ബാക്കിയുള്ളവർ ഓടി അണച്ച് വരുന്നു.

2 comments: