Thursday, July 28, 2011

താരങ്ങളൂടെ വീട്ടിലേ റെയ്ഡ്

താരങ്ങളൂടെ വീട്ടിലേ റെയ്ഡ്

                   റെയ്ഡ് നടത്തലൂം രേഖകൾ പരിശോധിക്കലും ആദായനികുതിക്കാരുടെ നിത്യതൊഴിലാണ് . 365 ദിവസവും അവരുടെ പണി ഇത് തന്നെ. പിന്നെ ഇടക്കൊന്ന് ഷൈൻ ചെയ്യണമെങ്കിൽ അവർ ഏതെങ്കിലും കൊമ്പനെ കേറി പിടിക്കും
                       കേരളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.ആറ് മാസത്തോളം രണ്ട് പേരെയും നീരീക്ഷിച്ചിട്ടാണ് റെയ്ഡ് നടത്തിയതു.ഒരാളുടെ വീട്ടിൽ നിന്നും 15ലക്ഷം രുപയും മറ്റൊരാളുടെ വീട്ടിൽ നിന്നും ആനക്കൊമ്പും വിലപിടിച്ചാ പുരാവസ്തു ശേഖരവും കണ്ടെത്തിയിരിക്കുന്നു.ഇവർ പൈസ വേറെ ആവശ്യത്തിനു വെച്ചിരിക്കുകയാണെന്നും ,പണ്ടു മുതൽ പുരാവസ്തു ശേഖരമുണ്ടെന്നും മറ്റൊരാൾ.
ഇത് ഒരു സാധാരാണക്കാരൻ ആയാലൊ? പൈസ വന്ന ഉറവിടവും അന്വേഷിച്ചു പത്രമാധ്യമങ്ങൾ കൊട്ടികലാശം നടത്തിയേനെ . ഇപ്പോൾ പത്രം എടുത്ത് നോക്കിയാൽ അകത്തെ പേജിൽ പെട്ടിക്കോളം വാർത്ത. അന്വേഷകർ ഒരു കാര്യം ചെയ്യ്തു. രണ്ട് മതസ്ഥരിൽ പെട്ടവരൊയാണ് അന്വേഷിച്ചത്. അല്ലെങ്കിൽ എന്തോ പൊല്ലാപ്പായിരുന്നേനെ . ചാനലുകാർക്ക് ഉത്സവകാലമായേനേ . തീവ്രവാദി എന്നും ,പുതിയ സംഘടനയുമൊക്കെ അവർ രൂപം നൽകിയേനെ. അതിന് നമ്മൾ ദൈവത്തോട് സ്തുതിക്കാം
തന്റെ സമ്പാദ്യത്തെകുറിച്ച് സംശയമുണ്ടെങ്കിൽ ഒന്ന് പേടിപ്പിച്ചാൽ മതി ,രേഖകളുമായി ഉടനെ ഓഫീസിൽ എത്തികൊള്ളമെന്നണ് മലയാളത്തിലെ ഒരു പ്രമുഖനടൻ ആദായനികുതിവകുപ്പിന്റെ 150-)0 വാർഷിക ചടങ്ങിൽ വെച്ച് ഉദ്യോഗസ്തർക്ക് വാക്ക് കോടുത്തിരിക്കുകയാണ്.
നികുതിവകുപ്പിന് മമ്മൂട്ടിയും മോഹൻലാലും നൽകിയ സ്വത്ത് വിവരങ്ങൾ പൊരുത്തക്കേടുണ്ടെന്നാണ് കേൾക്കുന്നത്. ഇനി അന്വേഷണം ഏത് രീതിയിൽ പോകുമെന്ന് ജനങ്ങൾ ഉറ്റ് നോക്കികൊണ്ടിരിക്കുകയാണ് .പണം എങ്ങനെ വന്നെന്നും അതിന്റെ സ്രോതസ്സും ഒക്കെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ വിദേശബാങ്കുകളിലും ലോക്കറിലും നിക്ഷേപിക്കുന്നത് അവിഹിതമായത് കൊണ്ടല്ലേ ! കലാകാരന്മാർ കള്ളപണത്തിനുടമയാൽ അവരുടെ വിശുദ്ധി നഷ്ട്ടപ്പെടും.

No comments:

Post a Comment