Saturday, July 30, 2011

SHUT UP PRAVEEN SWAMI

SHUT UP PRAVEEN SWAMI
ദ ഹിന്ദു ദിനപത്രം ഉന്മാദാവസ്തയിൽ എഴുത്താണിയുന്തിയ പ്രസിദ്ധീകരണമായിരുന്നില്ല. കര്യമാത്രപ്രസക്തമായ റിപ്പോർട്ടുകളും editorialകളും കൊണ്ട് ആ പത്രത്തെ വേറിട്ട് നിർത്തി.ഈയൊരു പ്രതിച്ചായക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വയം കളങ്കം ചാർതുകയാണ് വ്യാജഭീകരവാദ വിദഗ്ധൻ എഴുതിയ കെട്ടുകതകളത്രയും റിപ്പോർട്ട് ചെയ്യുകയാണ് ഹിന്ദു ദിനപത്രം.
അന്വേഷണാത്മ്ക പത്രപ്രവർത്തകനായിരുന്നു പ്രവീൺ സ്വാമി.I Bയുമായി നല്ല ബന്ധവും.ഒരു വർഷക്കലം Washington ലേ United states institute of peace ൽ കുറച്ചു കാലം പണിയെടുത്ത് തിരിച്ചു വന്നതിനു ശേഷം അമേരിക്കയുടെ ഇസ്ലാം പേടി കുരിശു യുദ്ധത്തിലേക്കുള്ള സംഭാവനകളായിരുന്നു പ്രവീൺ സ്വാമിയുടെ എഴുത്തുകുത്തുകൾ.ഹിന്ദുത്വ പടച്ചട്ടധാരികളുടെ കൈയ്യടിയും വേണ്ടുവോളം കിട്ടി.പ്രവീൺ സ്വാമി ഹിന്ദുവിൽ സർവശക്തനായി.സകല തീവ്രവാദ ആക്രമണങ്ങളിലും ഒരു മുസ്ലീമിന്റെ നിഴൽ വെട്ടം സ്വാമി എപ്പോഴും ദർശിച്ചു.
സ്വാമി എഴുതിയ “ബട്ലാ ഹൌസ്” സംഭത്തെപ്പറ്റിയുള്ള നുണക്കതകൾക്കെതിരെ ജാമിഅ മില്ലിയയിലെ അധ്യാപകർ രംഗത്തെത്തി.കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിനെ മുൻ നിർത്തി,ഇതെല്ലാം കള്ളത്തരങ്ങളാണെന്ന് അവർ വിളിച്ചു പറഞ്ഞു.എല്ലാം നാടകമായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും അറിയാമായിരുന്നിട്ടും,വിദ്യാർതികൾ കൊല്ലപ്പെട്ടത് തീവ്രവാദി ഏറ്റുമുട്ടലിലാണെന്ന കാര്യത്തിൽ സ്വാമിക്ക് മാത്രം ഒരു സംശയവുമില്ല.ഇതിനെതിരെ ഒരു പാടു പേർ രംഗത്തു വന്നു.
അൽഖാഇദ തങ്ങളുടെ പുതിയ തലവനായി ഡോ: അൽ സവാഹിരിയെ പ്രഖ്യാപിച്ച്ത് സ്വാമിക്ക് ഹിന്ദുവിൽ രണ്ടാം അങ്കത്തിനുള്ള അവസരങ്ങൾ തുറന്നു. “അൽഖാഇദയുടെ പുതിയ തലവന്റെ മുഖ്യ ലക്ഷ്യം ഇന്ത്യ”.എന്ന് ഒന്നമത്തെ റിപ്പോർട്ട് പറയുന്നു.ഇങ്ങനെ എഴുതി വിടാൻ സ്വാമിക്കു എവിടുന്നു വിവരം കിട്ടി. പഴയ ഐ.ബി. ബന്ധം വെച്ചായിരിക്കും. കേന്ദ്രത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ,അൽഖാഇദയുടെ സാന്നിദ്ധ്യം ഇന്ത്യയിൽ ഇല്ലെന്നു പറഞ്ഞതാണു.മറ്റൊരു റിപ്പോർട്ട് “പതിനാലാം വയസ്സിൽ സവാഹിരി മുസ്ലിം ബ്രദർഹുഡിൽ ചേർന്നെന്നു”.ഭീകരതയുടെ വ്യാപാരിയായ സ്വാമിക്കു ‘അൽഖൈദ’ അമേരിക്കയുടെ സ്രഷ്ടിയാണെന്നു അറിയാതെ പോയതൊ?അതോ വായനക്കാരുടെ മുന്നിൽ പുക മറയിടുകയാണോ?സ്വാമിക്കും അമേരിക്കൻ മാർഗദർശികൾക്കും സത്യം അറിയണമെന്ന യാതൊരു ആശയും ഉള്ളിൽ ഇല്ല.

No comments:

Post a Comment